മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ പറക്കുന്നു, 9 ഗോൾ ജയം

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ അവരുടെ കുതിപ്പ് തുടരുകയാണ്. ക്ലബ് ചരിത്രത്തിലെ ആദ്യ സീസണിൽ തന്നെ അത്ഭുത പ്രകടനമാണ് മാഞ്ചസ്റ്റർ വനിതകൾ നടത്തുന്നത്. വനിതാ ചാമ്പ്യൻഷിപ്പിൽ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലണ്ടൺ ബീസിനെ ആണ് തോൽപ്പിച്ചത്. എതിരില്ലാത്ത 9 ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം.

ലീഗിൽ 11 മത്സരങ്ങൾക്കിടയിലെ ഒമ്പതാം ജയമാണ് യുണൈറ്റഡിന് ഇത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇന്നലെ ചാർലി ഡെവ്ലിൻ, എല്ലാടൂൺ, ലോറൻ ജെയിംസ് എന്നിവർ ഇരട്ടഗോളുകൾ നേടി. മോളി ഗ്രീൻ, ലിസി അർനോൾട്, കാറ്റി സെലം എന്നിവർ ഒരോ ഗോളും നേടി. ലീഗിൽ 11 മത്സരങ്ങളിൽ നിന്ന് 28 പോയന്റുമായി യുണൈറ്റഡ് തന്നെയാണ് ഒന്നാമത്. ഇതുവരെ 52 ഗോളുകൾ അടിച്ചു കൂട്ടിയ യുണൈറ്റഡ് 4 ഗോൾ മാത്രമാണ് വഴങ്ങിയത്.

Previous articleമുൻ ബെംഗളൂരു എഫ് സി കോച്ച് ആൽബർട്ട് റോക ഇനി ചൈനയുടെ പരിശീലകൻ
Next articleഗിഫ്റ്റ് റൈഖാൻ ഐസാളിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു