പ്രീസീസൺ; ബാഴ്സലോണയ്ക്ക് എതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം

പ്രീസീസൺ സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി വനിതകൾ ബാഴ്സലോണയെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. രണ്ടാം പകുതിയിൽ പിറന്ന രണ്ടു ഗോളുകളാണ് സിറ്റിയെ ജയിപ്പിച്ചത്. സിറ്റിക്കായി നികിതാ പാരിസും മെലിസ്സ ലവ്ലിയുമാണ് ഗോളുകൾ നേടിയത്.

കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി പി എസ് ജിയെയും പരാജയപ്പെടുത്തിയിരുന്നു. പി എസ് ജിക്കെതിരെ 2-1നായിരുന്നു സിറ്റിയുടെ ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial