
വനിതാ ലാലിഗയിൽ ഒന്നാം സ്ഥാനത്തെത്താൻ ബാഴ്സലോണയ്ക്ക് സുവർണ്ണാവസരം. ഇന്നലെ നടന്ന മാഡ്രിഡ് ഡെർബി സമനിലയിൽ പിരിഞ്ഞതോടെയാണ് ബാഴ്സയ്ക്ക് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിനെ മറികടന്ന് ഒന്നാമതെത്താൻ അവസരം ഒരുങ്ങിയിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ലീഗിലെ പുതുമുഖങ്ങളായ മാഡ്രിഡ് എഫ് സിയാണ് ലീഗ് ടോപ്പേഴ്സായ അത്ലറ്റിക്കോ മാഡ്രിഡിനെ സമനിലയിൽ പിടിച്ചത്.
ഇരുപത്തി രണ്ടായിരത്തിലധികം കാണികൾ ഗ്യാലറിയിൽ സാക്ഷികളായ മത്സരം 2-2 എന്ന സ്കോറിലാണ് അവസാനിച്ചത്. കാചിയും കൊറെഡെറയുമാണ് ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡിനായി ഗോളുകൾ നേടിയത്. ബോഹോയുടെ ഇരട്ടഗോളാണ് മാഡ്രിഡിനെ സമനിലയിലെത്താൻ സഹായിച്ചത്
സമനിലയോടെ 23 മത്സരങ്ങളിൽ നിന്ന് 56 പോയന്റ്സ് എന്ന നിലയിലാണ് അത്ലറ്റിക്കോ മാഡ്രിഡ് ഉള്ളത്. 22 മത്സരങ്ങളിൽ നിന്ന് 54 പോയന്റാണ് ബാഴ്സയ്ക്ക് ഉള്ളത്. ഇന്ന് നടക്കുന്ന മത്സരത്തിൽ സ്പോർടിംഗ് ഹുയേല്വയെ തോൽപ്പിച്ചാൽ ബാഴ്സലോണ ഒന്നാമതെത്തും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial