മാഡ്രിഡിനെ തോൽപ്പിച്ച് ബാഴ്സലോണ വനിതകൾ മുന്നിൽ

- Advertisement -

വനിതാ ലാലിഗയിൽ സീസണിൽ ബാഴ്സലോണ വനിതകൾ വീണ്ടും ഒന്നാമത് എത്തി. ഇന്നലെ ഗംഭീര വിജയത്തോടെയാണ് ബാഴ്സ ഒന്നമതെത്തിയത്. ഇന്നലെ സി എഫ് മാഡ്രിഡിനെ നേരിട്ട ബാഴ്സ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു വിജയിച്ചത്. അലക്സിയ ബാഴ്സലോണക്കായി ഇരട്ട ഗോളുകൾ നേടി. ലേക മാർടെൻസ്, ഐതാൻ എന്നിവരാണ് മറ്റു സ്കോറേഴ്സ്. നേരത്തെ മാഡ്രിഡിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്കും ബാഴ്സലോണ തോൽപ്പിച്ചിരുന്നു.

ഇന്നത്തെ വിജയം ബാഴ്സയെ ലീഗിൽ താൽക്കാലികമായി ഒന്നാമത് എത്തിച്ചു. 28 മത്സരങ്ങളിൽ നിന്ന് 75 പോയ്ന്റാണ് ബാഴ്സക്ക് ഇപ്പോൾ ഉള്ളത്. ഒരു മത്സരം കുറവ് കളിച്ച അത്ലറ്റിക്കോ മാഡ്രിഡിനും 75 പോയന്റുണ്ട്. ഇനി ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ.

Advertisement