ഇരുപതിൽ ഇരുപതും ജയിച്ച് ലിയോൺ ഫ്രഞ്ച് ലീഗ് ചാമ്പ്യൻസ്

- Advertisement -

ഫ്രഞ്ച് വനിതാ ലീഗ് കിരീടം ലിയോൺ സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തിൽ ഒളിമ്പിക് മാഴ്സയെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെ ലീഗിൽ രണ്ട് മത്സരം ശേഷിക്കെ തന്നെ കിരീടം ഉയർത്തുകയായിരുന്നു ലിയോൺ. കളിച്ച 20 മത്സരങ്ങളും വിജയിച്ച് 60 പോയന്റുമായാണ് ലിയോൺ കിരീടത്തിൽ മുത്തമിട്ടത്. എട്ടു പോയന്റ് പിറകിൽ ഉള്ള ഒഇ എസ് ജി വനിതകളാണ് ലീഗിൽ രണ്ടാമത്.

അടുത്ത ആഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആകും ഇനി ലിയോണിന്റെ ശ്രദ്ധ. വോൾവ്സ്ബർഗാണ് ഫൈനലിൽ ലിയോണിന്റെ എതിരാളികൾ. തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടമാണ് ലിയോൺ ലക്ഷ്യമിടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement