ലിയോൺ വീണ്ടും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

വനിതാ ചാമ്പ്യൻസ് ലീഗിൽ ഒരിക്കൽ കൂടെ ഫ്രഞ്ച് ക്ലബായ ലിയോൺ ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ സ്വന്തം നാട്ടുകാരായ പി എസ് ജിയെ ആണ് ലിയോൺ തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. രണ്ടാം പകുതിയിൽ ഫ്രഞ്ച് താരം റെനാർഡ് ആണ് ഒരു ഹെഡറിലൂടെ വിജയ ഗോൾ നേടിയത്. രണ്ട് ചുവപ്പ് കാർഡുകൾ പിറന്നതിനാൽ രണ്ട് ടീമുകളും 10 പേരുമായാണ് മത്സരം അവസാനിപ്പിച്ചത്.

ഇത് തുടർച്ചയായ അഞ്ചാം തവണയാണ് ലിയോൺ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്നത്. അവസാന നാലു വർഷവും ലിയോൺ തന്നെ ആയിരുന്നു ചാമ്പ്യന്മാർ. ഫൈനലിൽ വോൾവ്സ്ബർഗിനെയാകും ലിയോൺ നേരിടുക. ഇന്നലെ ബാഴ്സലോണയെ തോൽപ്പിച്ച് ആയിരുന്നു വോൾവ്സ്ബർഗ് ഫൈനൽ ഉറപ്പിച്ചത്‌. 2017-18 സീസൺ ഫൈനലിലും വോൾവ്സ്ബർഗും ലിയോണുമായിരുന്നു നേർക്കുനേർ വന്നത്.

Exit mobile version