രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിക്കൊടുത്ത ലിയോൺ പരിശീലകൻ പുറത്ത്

ലോക വനിതാ ഫുട്ബോളിലെ ഏറ്റവും മികച്ച ക്ലബായ ലിയോൺ തങ്ങളുടെ പരിശീലകനെ പുറത്താക്കി. അവസാന രണ്ടു സീസണുകളിൽ ലിയോണെ നയിച്ചിരുന്ന പരിശീലകൻ റെയ്നാൾഡ് പെഡ്രോസ് ആണ് ക്ലബ് വിട്ടത്‌. അവസാന രണ്ടു സീസണുകളിൽ റെയ്നാൾഡിന് കീഴിൽ തകർപ്പൻ പ്രകടനമായിരുന്നു ലിയോൺ കാഴ്ചവെച്ചത്. അവർ കളിച്ച ആറു കിരീടങ്ങളിൽ അഞ്ചും സ്വന്തമാക്കിയിരുന്നു.

ഇതിൽ രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും രണ്ട് ഫ്രഞ്ച് ലീഗുകളും ഉൾപ്പെടുന്നു. അവസാന നാലു സീസണിലും ചാമ്പ്യൻസ് ലീഗ് കിരീടം നേടിയുട്ടുള്ള ടീമാണ് ലിയോൺ. എന്തു കൊണ്ടാണ് പരിശീലകനും ക്ലബും പിരിയുന്നത് എന്ന് ക്ലബ് വ്യക്തമാക്കിയിട്ടില്ല. ക്ലബ് വിടുന്ന റെയ്നാൾഡിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി ക്ലബ് പറഞ്ഞു.

Exit mobile version