ലിയോണിനൊപ്പം പൊരുതി നിന്ന് ബാഴ്സലോണ

വനിതാ ഫുട്ബോളിലെ കരുത്തരിൽ കരുത്തരായ ലിയോണിനെതിരെ പൊരുതി നിന്ന് ബാഴ്സലോണ. ഇന്നലെ ഫ്രാൻസിൽ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ടാം പാദത്തിൽ പ്രതീക്ഷയുമായാണ് ബാഴ്സ നാട്ടിലേക്ക് മടങ്ങുന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലിയോൺ ഇന്നലെ വിജയിച്ചത്.

അവസാന രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഉയർത്തിയത് ലിയോണാണ്. ആദ്യ പകുതി അവസാനിക്കും തൊട്ടുമുന്നെ മറോസാൻ നിലവിലെ ചാമ്പ്യന്മാർക്ക് ലീഡ് കൊടുത്തു. 72ആം മിനുട്ടിൽ എടുത്ത മികച്ചൊരു കോർണറിലൂടെ ഗുജിയാറോ ലിയോണെ ഞെട്ടിച്ച് ബാഴ്സയെ ഒപ്പം എത്തിക്കുക ആയിരുന്നു. 80ആം മിനുട്ടിൽ അദ ഹെസെർബെർഗിന്റെ ഒരു ചീകി ഫിനിഷ് ഇല്ലായിരുന്നു എങ്കിൽ ലിയോൺ സമനിലയിൽ കുടുങ്ങിയേനെ.

മാർച്ച് 29നാണ് രണ്ടാം പാദ ക്വാർട്ടർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചാമ്പ്യൻസ് ലീഗ്, ക്വാർട്ടറിൽ ജർമ്മൻ ചാമ്പ്യന്മാർക്ക് ഗംഭീര വിജയം
Next articleഈഡന്‍ പാര്‍ക്ക്: രണ്ടാം ദിവസത്തെ കളി ഉപേക്ഷിച്ചു