തുടർച്ചയായ 13ആം തവണയും ലീഗ് കിരീടം നേടി ലിയോൺ!!

- Advertisement -

ഫ്രാൻസിലെ വനിതാ ലീഗിൽ ഒരിക്കൽ കൂടെ ലിയോൺ തന്നെ ചാമ്പ്യന്മാർ. ഇന്നലെ ഡിയോണിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് ലിയോൺ ലീഗ് കിരീടം ഉറപ്പിച്ചത്. ഇത് തുടർച്ചയായ പതിമൂന്നാം തവണയാണ് ഫ്രഞ്ച് വനിതാ ലീഗ് ലിയോൺ സ്വന്തമാക്കുന്നത്. 2006 സീസൺ മുതൽ എല്ലാ ഫ്രഞ്ച് ലീഗും ലിയോൺ ആണ് വിജയിച്ചത്. ഇതുവരെ 17 തവണ ലിയോൺ ഫ്രഞ്ച് ലീഗ് നേടിയിട്ടുണ്ട്.

ഇന്നലത്തെ ജയത്തോടെ 21 മത്സരങ്ങളിൽ നിന്ന് 59 പോയന്റുമായാണ് ലിയോൺ കിരീടം നേടിയത്. 56 പോയന്റുള്ള പി എസ് ജി രണ്ടാമത് ഫിനിഷ് ചെയ്തു. നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ കൂടിയായ ലിയോൺ ലോകത്തിലെ ഏറ്റവും മികച്ച വനിതാ ക്ലബായാണ് പരിഗണിക്കപ്പെടുന്നത്. അവസാന മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ലിയോൺ ആണ് സ്വന്തമാക്കിയത്.

Advertisement