
ലിയോണിനോട് രണ്ടാം പാദത്തിലും പരാജയം രുചിച്ച് ബാഴ്സലോണ വനിതകൾ ചാമ്പ്യൻസ്ലീഗിൽ നിന്ന് സെമി കാണാതെ പുറത്ത്. ആദ്യ പാദത്തിലെ 2-1ന്റെ പരാജയത്തിന്റെ കടം തീർക്കാൻ സ്വന്തം നാട്ടിൽ ഇറങ്ങിയ ബാഴ്സലോണ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുക ആയിരുന്നു. ലെ സൊമ്മറാണ് ലിയോണിന്റെ വിജയ ഗോൾ നേടിയത്.
അവസാന രണ്ടുവർഷത്തെയും ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരാണ് ലിയോൺ. സെമിയിലേക്ക് കടന്നതോടെ ഒമ്പത് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലുകൾ എന്ന റെക്കോർഡിൽ ലിയോൺ എത്തി. മാഞ്ചസ്റ്റർ സിറ്റിയെ ആകും ലിയോൺ സെമിയിൽ നേരിടുക. അവസാന വർഷം ലിയോൺ സെമിയിൽ സിറ്റിയെ ആയിരുന്നു തോൽപ്പിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial