
സ്വീഡിഷ് യുവ പ്രതീക്ഷയായ ലോട്ട ഒക്വിസ്റ്റ് ഇനി അമേരിക്കൻ നാഷണൽ വുമൺസ് സോക്കർ ലീഗിൽ. അമേരിക്കൻ ക്ലബായ ബോസ്റ്റൺ ബ്രേക്കേർസ് ആണ് 2018 സീസണു വേണ്ടി ലോട്ടയെ സ്വന്തമാക്കിയത്. സ്വീഡിഷ് ക്ലബായ പിറ്റിയ ഐ എഫിനായിരുന്നു താരം കളിച്ചുവന്നിരുന്നത്.
ഡിഫൻസിലും മിഡ്ഫീൽഡിലും കളിക്കാൻ കഴിവുള്ള ലോട്ട സ്വീഡന്റെ 2015-16ലെ അണ്ടർ 19 യൂറോ കിരീടത്തിൽ പ്രധാന പങ്കു വഹിച്ചിരുന്നു. അമേരിക്കയിൽ വരുന്നതിൽ സന്തോഷമാണെന്നും ക്ലബിനെ പ്ലേ ഓഫിൽ എത്തിക്കലാണ് ലക്ഷ്യമെന്നും ലോട്ട പറഞ്ഞു.
PLAYER NEWS: Breakers sign Swedish defender/midfielder Lotta Ökvist!
Read: https://t.co/ajuE3UXgRL. #4BOS pic.twitter.com/d5wpcu1S18
— Boston Breakers (@BostonBreakers) October 31, 2017
വിസാ നടപടികൾ പൂർത്തിയാക്കിയാൽ ലോട്ട അമേരിക്കയിൽ എത്തി ടീമിനൊപ്പം ചേരും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial