പരിക്ക്, ലിവർപൂൾ താരം ഒരു വർഷം കളത്തിന് പുറത്ത്

ലിവർപൂൾ വനിതാ ടീമിലെ യുവതാരം ആഷ്ലി ഹൊഡ്സൺ ഒരു വർഷം കളത്തിനു പുറത്തിരിക്കേണ്ടി വരും. കഴിഞ്ഞ ആഴ്ച മുട്ടിനേറ്റ പരിക്ക് ഗുരുതരമാണെന്നും താരത്തിന് ഒരു വർഷം പുറത്തിരിക്കേണ്ടി വരുമെന്നും ക്ലബ് അറിയിച്ചു. 23കാരിയായ സ്ട്രൈക്കർ ഈ‌ സീസണിൽ ലിവർപൂളിനായി 23 മത്സരങ്ങൾ കളിച്ചിരുന്നു. അടുത്ത സീസൺ പകുതി കഴിഞ്ഞെ ഹോഡ്സൺ കളത്തിൽ ഇറങ്ങൂ എന്നാണ് ഡോക്ടർമാരും അറിയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial