
ഇംഗ്ലീഷ് വനിതാ ലീഗുകൾ ബ്രാൻഡിംഗിന്റെ ഭാഗമായുള്ള മാറ്റങ്ങൾ പ്രഖ്യാപിച്ചു. ലീഗുകളുടെ പേരും ലോഗോയും വരും സീസൺ മുതൽ മാറും. ഒന്നു മുതൽ നാലുവരെയുള്ള ഡിവിഷനുകളിലാണ് മാറ്റം.
ഒന്നാം ഡിവിഷൻ – എഫ് എ വുമൺസ് സൂപ്പർ ലീഗ്
രണ്ടാം ഡിവിഷൻ – എഫ് എഫ് വുമൺസ് ചാമ്പ്യൻഷിപ്പ്
മൂന്നാം ഡിവിഷൻ – എഫ് എ വുമൺസ് നാഷൺസ് ലീഗ്
നാലാം ഡിവിഷൻ – എഫ് എ വുമൺസ് നാഷൺസ് ലീഗ് ഡിവിഷൻ 1
മൂന്നാം ഡിവിഷൻ നോർതേൺ എന്നും സതേൺ എന്നും രണ്ട് ലീഗുകളായാകും നടക്കുക. നാലാം ഡിവിഷൻ, നോർത് , മിഡ്ലാൻഡ്, സൗത് വെസ്റ്റ്, സൗത് ഈസ്റ്റ് എന്നിങ്ങനെ നാലു ലീഗുകളായുൻ നടക്കും. സെപ്റ്റംബർ 8നാണ് വുമൺസ് സൂപ്പർ ലീഗ് പുതിയ സീസൺ ആരംഭിക്കുക. പുതുതായി ക്ലബുമായി എത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തവണ ചാമ്പ്യൻഷിപ്പിലാണ് കളിക്കുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial