വില്യംസണ് ആഴ്സ്ണിൽ പുതിയ കരാർ

ആഴ്സണൽ വനിതാ ടീമിലെ യുവതാരം ലിയ വില്യംസണ് ക്ലബിൽ പുതിയ കരാർ. ദീർഘകാലത്തേക്കുള്ള കരാറിലാണ് ആഴ്സണലും താരവും തമ്മിൽ ഒപ്പുവെച്ചത്. 20കാരിയായ ലിയ ഒമ്പതാ വയസ്സു മുതൽ ആഴ്സണലിനൊപ്പം ഉള്ള താരമാണ്. ആഴ്സണൽ സ്ക്വാഡിലെ അവിഭാജ്യ ഘടകമായി മാറിയ ലിയ അടുത്തിടെ ഇംഗ്ലീഷ് ദേശീയ ടീമിലേക്കും സ്ഥാനം ലഭിച്ചിരുന്നു.
ലിയ കരാർ പുതുക്കിയതിൽ സന്തോഷമുണ്ടെന്ന് ആഴ്സണൽ മാനേജർ ജോ മോണെമുറൊ പറഞ്ഞു. ലിയയുടെ സാന്നിദ്ധ്യം ടീമിന് കരുത്താണെന്നും യുവതാരമാണെങ്കിലും ലിയ കാണിക്കുന്ന പക്വത എടുത്തു പറയേണ്ടതാണെന്നും ആഴ്സ്ണൽ മാനേജർ സൂചിപ്പിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial