ബാഴ്സലോണയെ ഒരു പോയന്റിന് മറികടന്ന് ലാലിഗ കിരീടം അത്ലറ്റിക്കോ മാഡ്രിഡിന്

- Advertisement -

വനിതാ ലാലിഗ കിരീടം അത്ലറ്റിക്കോ മാഡ്രിഡിന്. അവസാന ലീഗ് പോരാട്ടത്തിൽ റയൽ സരഗോസയെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് അത്ലറ്റിക്കോ മാഡ്രിഡ് തുടർച്ചയായ രണ്ടാം തവണയും ലാലിഗ കിരീടം ഉറപ്പിച്ചത്. 77 പോയന്റുമായാണ് അത്ലറ്റിക്കോ മാഡ്രിഡ് സീസൺ അവസാനിപ്പിച്ചത്. ഒരു പോയന്റ് മാത്രം പിറകിൽ 76 പോയന്റുമായി ബാഴ്സലോണയും ഫിനിഷ് ചെയ്തു.

ഇന്ന് ലീഗിലെ അവസാന മത്സരത്തിൽ ബാഴ്സലോണ ലെവന്റയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു എങ്കിലും കാര്യമൊന്നും ഉണ്ടായില്ല. 24 ഗോളുകൾ നേടിയ ലെവന്റെയുടെ ചാർലിൻ കൊരാൾ ലീഗിലെ ടോപ്പ് സ്കോറർക്കുള്ള അവാർഡ് സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement