വനിതാ ഐലീഗ്, ചാമ്പ്യന്മാർക്ക് സമനില

വനിതാ ഐലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റേൺ യൂണിയന് സമനില‌. ക്രിപ്സയാണ് ഈസ്റ്റേണെ സമനിലയിൽ പിടിച്ചത്. ഇതിനു മുമ്പ് നടന്ന നാലു മത്സരങ്ങളും ഈസ്റ്റേൺ യൂണിയൻ വിജയിച്ചിരുന്നു. ഇന്ന് 1-1 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്. ബാലാദേവിയുടെ ഗോളിൽ 14ആം മിനുട്ടിൽ ക്രിപ്സയായിരുന്നു ലീഡ് എടുത്തത്‌. എന്നാൽ ആദ്യ പകുതിക്ക് തൊട്ടുമുന്നേ പിറന്ന രാജ ദേവിയുടെ ഗോളിൽ ഈസ്റ്റേൺ സമനില പിടിക്കുകയായിരുന്നു‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറാമോസിന് വിലക്ക്, യുവന്റസിന് എതിരായ രണ്ടാം പാദം നഷ്ട്ടമാകും
Next articleശസ്ത്രക്രിയ, ആറ് മാസത്തോളം മിച്ചല്‍ മാര്‍ഷ് കളത്തിനു പുറത്ത്