കെറിന്റെ ചിറകിലേറി ഓസ്ട്രേലിയ പ്രീക്വാർട്ടറിൽ, നാലു ഗോളും കെറിന്റെ വക

ഫ്രാൻസിൽ നടക്കുന്ന വനിതാ ഫുട്ബോൾ ലോകകപ്പിൽ ഓസ്ട്രേലിയ പ്രീക്വാർട്ടറിൽ. ഇന്ന് ഗ്രൂപ്പ് ഘട്ടം കടക്കാൻ വിജയം നിർബന്ധമായിരുന്ന ഓസ്ട്രേലിയയെ രക്ഷിച്ചത് സൂപ്പർ താരം സാം കെർ ആണ്. ജമൈക്കയെ നേരിട്ട ഓസ്ട്രേലിയ ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ നാലു ഗോളുകളും നേടിയത് കെർ തന്നെ ആയിരുന്നു.

രണ്ട് ഗംഭീര ഹെഡറുകളിലൂടെ ആയിരുന്നു കെറിന്റെ ആദ്യ രണ്ടു ഗോളുകൾ. പിന്നീട് ഉള്ള രണ്ട് ഗോളുകൾ ജമൈക്കയുടെ ഡിഫൻസീവ് പിഴവുകൾ മുതലെടുത്തുള്ളതും ആയിരുന്നു. ഈ നാലു ഗോളുകളോടെ അമേരിക്കയുടെ അലക്സ് മോർഗനൊപ്പം അഞ്ചു ഗോളുകളുമായി ടൂർണമെന്റിലെ ടോപ് സ്കോറർ സ്ഥാനത്ത് നിൽക്കുകയാണ് കെർ ഇപ്പോൾ.

ഈ വലിയ വിജയം ഓസ്ട്രേലിയയെ 6 പോയന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യിപ്പിച്ചു. ആറ് പോയന്റ് തന്നെ ഉള്ള ഇറ്റലി ഒന്നാം സ്ഥാനത്തും ബ്രസീൽ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

Previous articleമാറ്റ മാഞ്ചസ്റ്റർ യുണൈറ്റഡിൽ രണ്ട് വർഷം കൂടെ
Next articleവനിതാ ലോകകപ്പ്, ബ്രസീലിനെ മാർത കാത്തു