സാം കെറിന് 15ആം ഗോൾ, ചികാഗോ റെഡ് സ്റ്റാർസ് പ്ലേ ഓഫ് ഉറപ്പിച്ചു

സാം കെർ തന്റെ മികവ് തുടർന്ന മത്സരത്തിൽ സ്കൈ ബ്ലൂവിനെ തകർത്ത് കൊണ്ട് ചികാഗോ റെഡ് സ്റ്റാർഡ് നാഷണൽ വുമൺസ് സോക്കർ ലീഗിൽ പ്ലേ ഓഫ് ഉറപ്പിച്ചു. സകി ബ്ലൂവിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ചികാഗോ പരാജയപ്പെടുത്തിയത്. ഒരു ഗോളും രണ്ട് അസിസ്റ്റുമായി കെർ ഇന്നും തിളങ്ങി. കെറിന് ഇന്നത്തെ ഗോളോടെ ലീഗിൽ 15 ഗോളുകളായി. തുടർച്ചയായ രണ്ടാം തവണയും അമേരിക്കയിലെ ടോപ്പ് സ്കോറർ അവാർഡ് കെർ കൊണ്ടുപോകുമെന്ന് ഏകദേശം ഉറപ്പാക്കുന്നതാണ് ഇന്നത്തെ ഗോൾ.

ഇന്നത്തെ ജയത്തോടെ ചികാഗോയ്ക്ക് 23 മത്സരങ്ങളിൽ നിന്നായി 37 പോയന്റായി. ഇപ്പോൾ ടേബിളിൽ നാലാം സ്ഥാനത്താണ് റെഡ് സ്റ്റാർസ് ഉള്ളത്. ഒരു മത്സരം കൂടി ലീഗിൽ അവശേഷിക്കുന്നുണ്ട്. നോർത്ത് കരോലീന കറേജാണ് ലീഗിൽ ഒന്നാമത് ഉള്ളത്.

Exit mobile version