ദേശീയ സീനിയർ വനിതാ ചാമ്പ്യൻഷിപ്പ്, കേരളത്തിന് പോണ്ടിച്ചേരിക്ക് എതിരെ തോൽവി

- Advertisement -

ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം മത്സരത്തിൽ പരാജയം. അരുണാചൽ പ്രദേശിൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ന് നടന്ന മത്സരത്തിൽ പോണ്ടിച്ചേരിയാണ് കേരളത്തെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പോണ്ടിച്ചേരിയുടെ വിജയം. 16ആം മിനുട്ടിൽ അതുല്യയിലൂടെ കേരളം ലീഡ് എടുത്തു എങ്കിലും രണ്ടാം പകുതിയിൽ കളി കൈവിടുകയായിരുന്നു. മഹിഷയും സന്ധ്യയുമാണ് രണ്ടാം പകുതിയിൽ ഗോളുകൾ നേടി പോണ്ടിച്ചേരിയെ വിജയിപ്പിച്ചത്.

നേരത്തെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ചണ്ഡിഗഡിനെ കേരളം എതിരില്ലാത്ത എട്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കേരളം ഒഡീഷയെ നേരിടും. സെപ്റ്റംബർ 17നാണ് മത്സരം.

Advertisement