കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിലേക്ക് ആദ്യ സൈനിംഗുകൾ എത്തി

കേരള ബ്ലാസ്റ്റേഴ്സിന്റെ വനിതാ ടീം ആദ്യ ട്രാൻസ്ഫറുകൾ പ്രഖ്യാപിച്ചു. രണ്ട് ഗോൾ കീപ്പർമാരെ ആണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഹരിയാന സ്വദേശിനിയാണ് തനു ആണ് ആദ്യ സൈനിംഗ്. 23കാരിയാണ് തനു. നിസാരി കെ ആണ് രണ്ടാമത്തെ സൈനിംഗ്. നിസാരിയും ഗോൾ കീപ്പറാണ്. വരും ദിവസങ്ങളിൽ ടീം മറ്റു സൈനിംഗുകളും പ്രഖ്യാപിക്കും.

കേരള ബ്ലാസ്റ്റേഴ്സ് കേരള വനിതാ ലീഗിലൂടെ ആകും അവരുടെ അരങ്ങേറ്റം കുറിക്കുക.