കരിഷ്മ ഗോകുലം കേരളയ്ക്ക് ഒപ്പം തുടരും

Img 20210816 Wa0094

കോഴിക്കോട്, ഓഗസ്റ്റ് 16: ഗോകുലം കേരള എഫ്സി വരാനിരിക്കുന്ന സീസണിലേക്കായി ഗോവൻ സ്ട്രൈക്കർ കരിഷ്മ പുരുഷോത്തം ഷിർവോയിക്കറുടെ കരാർ പുതുക്കി. ഈ വർഷം മൂന്ന് തവണ സൗഹൃദ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരം, ഗോകുലം കേരള എഫ്സിയുടെ പ്രസിദ്ധമായ ഇന്ത്യൻ വനിതാ ലീഗ് കിരീടത്തിൽ പ്രധാന പങ്കുവഹിച്ച താരമാണ്. അന്ന് ഇന്ത്യൻ ടോപ് സ്കോററായിരുന്നു കരിഷ്മ. ആ സീസണിൽ ആറ് ഗോളുകൾ നേടാൻ കരിഷ്മക്ക് ആയിരുന്നു.

20-കാരിയായ സ്ട്രൈക്കർ വേഗതയ്ക്കും ചടുലതയ്ക്കും പേരുകേട്ടതാണ്. വരാനിരിക്കുന്ന സീസണിൽ ഗോകുലം കേരള എഫ്‌സി സൈൻ ചെയ്യുന്ന മൂന്നാമത്തെ വനിതാ താരമാണ് കരിഷ്മ. ക്ലബ് ഇത്തവണ AFC വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിലും ഇന്ത്യൻ വനിതാ ലീഗിലും പങ്കെടുക്കുന്നുണ്ട്.

“വീണ്ടും ക്ലബിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. കോഴിക്കോടിൽ ക്ലബ്ബിന്റെ ക്യാമ്പിന്റെ ഭാഗമാകാൻ ഞാൻ കാത്തിരിക്കുകയാണ്, AFC വനിതാ ക്ലബ് മത്സരത്തിൽ നമ്മുടെ രാജ്യത്തിന് അഭിമാനിക്കാൻ കഴിയുന്ന പ്രകടനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, ”കരിഷ്മ പറഞ്ഞു.

Previous articleകേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയൻ ലൂണ കൊച്ചിയിൽ എത്തി
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഏഥൻ ലയർഡ് സ്വാൻസിയിൽ