പതിനാറാം തുടർവിജയത്തോടെ യുവന്റസ്

- Advertisement -

യുവന്റസ് വനിതകൾ ഇറ്റാലിയൻ ലീഗിൽ അവരുടെ സ്വപ്ന കുതിപ്പ് തുടരുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ പിങ്ക് ബാരിയെ തോൽപ്പിച്ചതോടെ 16 തുടർജയങ്ങളായി യുവന്റസിന്. ലീഗിൽ ഈ സീസണിൽ നടന്ന 16 മത്സരങ്ങളു യുവന്റസ് വിജയിച്ചു. ഇന്നലെ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു പിങ്ക് ബാരിക്കെതിരായ വിജയം.

ബാർബരെഅ ബൊണൻസീയുടെ ഇരട്ട ഗോളുകളാണ് യുവന്റസിന്റെ ജയത്തിന് കരുത്തായത്. ഇരട്ട ഗോളുകളൊടെ സീസണിൽ 13 ഗോളുകളായി ബാർബറയ്ക്ക്. യുവന്റസിന്റെ ബാക്കി രണ്ട് ഗോളുകളും സെൽഫ് ഗോളുകളായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement