ജോർദാൻ നോബ്സ് ആഴ്സണലിൽ തുടരും

- Advertisement -

ഇംഗ്ലീഷ് താരം ജോർദാൻ നോബ്സ് ആഴ്സ്ണലിൽ തുടരും. ആഴ്സണലുമായി പുതിയ ദീർഘകാല കരാറിൽ നോബ്സ് ഒപ്പുവെച്ചു. 2010ൽ സണ്ടർലാന്റിൽ നിന്ന് ആഴ്സ്ണലിൽ എത്തിയ നോബ്സ് ആഴ്സണലിനായി മികച്ച പ്രകടനമാണ് അവസാന വർഷങ്ങളിൽ കാഴ്ചവെച്ചു വരുന്നത്. ആഴ്സണൽ ജേഴ്സിയിൽ 50 ഗോളുകളും അവസാന മാസം നോബ്സ് പൂർത്തിയാക്കിയിരുന്നു.

ഇതുവരെ ആഴ്സണലിനൊപ്പം 5 കോണ്ടിനന്റൽ കപ്പും, നാല് എഫ് എ കപ്പും, 2 വുമൺ സൂപ്പർ ലീഗും നോബ്സ് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മികച്ച ലീഗ് താരത്തിനും ലീഗ് ഗോളിനും ഉള്ള അവാർഡും നോബ്സ് സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement