ചൈനയെ തോൽപ്പിച്ച് ജപ്പാൻ ഏഷ്യാകപ്പ് ഫൈനലിൽ

- Advertisement -

വനിതാ ഏഷ്യാകപ്പിൽ കഴിഞ്ഞ ഫൈനലിന്റെ ആവർത്തനം തന്നെ നടക്കും. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലിൽ ചൈനയെ ജപ്പാൻ തോൽപ്പിച്ചതോടെയാണ് ഫൈനൽ ലൈനപ്പായത്‌. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജപ്പാന്റെ വിജയം. ജപ്പാനായി കുമിയൊകൊയാമ ഇരട്ട ഗോളുകളും മാന ഇവബുചി ഒരു ഗോളും നേടി. ലി യിംഗ് ആണ് ചൈനയുടെ ആശ്വാസഗോൾ നേടിയത്.

ഇന്നലെ ആദ്യ സെമിയിൽ തായ്‌ലാന്റിനെ തോൽപ്പിച്ച് ഓസ്ട്രേലിയ ഫൈനലിൽ എത്തിയിരുന്നു. കഴിഞ്ഞ ഏഷ്യാകപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് ജപ്പാൻ കിരീടം ഉയർത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement