കാലിക്കറ്റ് വനിതകളെ അഖിലേന്ത്യാ യോഗ്യരാക്കിയതിന് പിന്നിലെ പോണ്ടിച്ചേരി തന്ത്രം

- Advertisement -

തമിഴ്നാട് ചിതംബരത്ത് അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒക്ടോബറിലും ഈ ഡിസംബറിലുമായി നടന്ന മുപ്പതിൽ പരം തെന്നിന്ത്യൻ സർവ്വകലാശാലകൾ മാറ്റുരച്ച സൗത്ത് ഇന്ത്യാ അന്തർ സർവ്വകലാശാലാ വനിതാ ഫുട്ബോൾ ടൂർണ്ണമെന്റിൽ നാലാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി അതിന്റെ ചരിത്രത്തിൽ ആദ്യമായി അഖിലേന്ത്യാ അന്തർ സർവ്വകലാശാലാ വനിതാ ചാമ്പ്യൻഷിപ്പിന് യോഗ്യരായതിന് പിന്നിൽ താരങ്ങൾ പുറത്തെടുത്ത മികച്ച പ്രകടനത്തിന് പുറമെ അവരുടെ കോച്ചായ വയനാട്ടുകാരൻ ജംഷാദിന്റെ മികച്ച തന്ത്രങ്ങളുമായിരുന്നു….

Jamshad

പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി ടീമിനു വേണ്ടി അന്തർ സർവ്വകലാശാലാ മത്സരങ്ങളിലും പോണ്ടിച്ചേരി സംസ്ഥാന ടീമിന് വേണ്ടി സന്തോഷ് ട്രോഫിയും കളിച്ചിട്ടുള്ള കളിക്കാരനാണ് ജംഷാദ്.

തന്റെ പുതിയ നേട്ടത്തിന് പിറകിൽ വയനാട് അരപ്പറ്റയിലെ ഫുട്ബോൾ അക്കാദമിയിലെ തന്റെ പ്രഥമ പരിശീലകനായ ഫൈസലും പോണ്ടിച്ചേരിയിൽ തന്റെ അധ്യാപകനും കോച്ചുമായിരുന്ന കണ്ണൂർ സ്വദേശി പ്രവീണുമാണെന്ന്‌ ജംഷാദ് തുറന്നു പറയുന്നു.

ജംഷാദിലെ കളിക്കാരനെ ചെറു പ്രായത്തിൽ തന്നെ കണ്ടെത്തി അത് പരിപോഷിപ്പിച്ചത് ജൂണിയർ ഇന്ത്യയുടെയും മഹീന്ദ്ര യുണൈറ്റഡിന്റെയും മഹാരാഷട്ര സംസ്ഥാന സന്തോഷ് ട്രോഫി ടീമിന്റെയും ഗോൾ കീപ്പറായിരുന്ന ബാങ്ക് ഓഫ് ഇന്ത്യയിലെ ഓഫീസർ ഫൈസൽ ആയിരുന്നെങ്കിൽ ജംഷാദിൽ ഒരു നല്ല കായികാധ്യാപകനും അതോടൊപ്പം നല്ലൊരു ഫുട്ബോൾ പരിശീലകനുമുണ്ടെന്ന് തിരിച്ചറിഞ്ഞ് പ്രോസാഹിപ്പിച്ചത് ഡോക്ടർ പ്രവീണായിരുന്നു. മുൻ അന്തർ ദേശീ

Praveen

യ താരം കണ്ണൂർ ശ്രീനിവാസന്റെ സഹോദരനായ ഡോ.പ്രവീൺ മുൻ ദേശീയ താരമാണ്.

 

വയനാട് മുട്ടിൽ ഡബ്ലിയു. എം. ഒ കോളജിൽ പഠിയ്ക്കുമ്പോൾ കായികാധ്യാപകൻ അബിന്റെ വിശ്വസ്തനായ ഗോളടിയ്ക്കാൻ മിടുക്കനായ ഫോർവേർഡായിരുന്നു ജംഷാദ്.
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ കായിക വിദ്യാഭ്യാസത്തിൽ ബിരുധാനന്തര ബിരുദത്തിന് ചേർന്നതാണ് ജംഷാദ് എന്ന കളിക്കാരനെ മികച്ച പരിശീലകനാക്കി മാറ്റിയ പ്രധാന വഴിത്തിരിവ് ജംഷാദിന്റെ പരിശീലക തൽപ്പര്യം മനസ്സിലാക്കിയ ഡോക്ടർ പ്രവീൺ അവിടെ കോഴ്സ് കഴിഞ്ഞ ഉടനെ തന്നെ ജംഷാദിനെ എ.ഐ.എഫ്.എഫിന്റെ കോച്ചിംഗ് ലൈസൻസ് കോഴ്സുകൾ ചെയ്യാൻ ഉപദേശിക്കുകയായിരുന്നു. അത് പ്രകാരം ജംഷാദ് ഡി, സി, ബി എന്നീ മൂന്നു ലൈസൻസ് കോഴ്സുകൾ ചെയ്തു ഇതിൽ ഡി യും സി യും വിജയകരമായി പൂർത്തിയാക്കി ബി ലൈസൻസ് കോഴ്സിന്റെ ഫലം കാത്തിരിക്കുകയാണ് ഈ മികച്ച യുവ പരിശീലകൻ.

ഡോക്ടർ പ്രവീണിന്റെ കീഴിൽ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ തന്നെ ഫെലോഷിപ്പോടെ കായിക വിദ്യാഭ്യാസത്തിൽ ഗവേഷണം (പി.എച്ച്.ഡി) ചെയ്തു വരുന്ന ജംഷാദിന് കഴിഞ്ഞ വർഷം കേരളാ പി എസ്.സി പരീക്ഷ വഴി കേരളാ പോലീസിൽ സിവിൽ ഓഫീസറായി ജോലിയും ലഭിച്ചിട്ടുണ്ട്. ഇതിൽ നിന്നും ഏതാനും വർഷങ്ങളുടെ ശൂന്യ വേതന അവധിയെടുത്താണ് ജംഷാദ് തന്റെ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ ഗവേഷണ പഠനം തുടരുന്നത്.

ഇതിനിടയിലാണ് കാലിക്കറ്റ് യൂണിവേഴ്വസിറ്റിയുടെ വനിതാ ടീമിനെ പരിശീലിപ്പിക്കാൻ ക്ഷണം ലഭിച്ചത്. ഈ അവസരം ലഭിച്ചത് വലിയ ഭാഗ്യവും അംഗീകാരവും സന്തോഷത്തിന് വക നൽകുന്നതുമാണെന്ന് മറകൂടാതെ പറയുന്നതോടൊപ്പം. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം അധികൃതരോട് അതിയായ നന്ദിയും കടപ്പാടും ഉണ്ടെന്നും അടുത്ത ലക്ഷ്യം അഖിലേന്ത്യാ അന്തർസർവ്വ കലാശാലാ ചാമ്പ്യൻഷിപ്പിലും കാലിക്കറ്റിന് വിജയങ്ങൾ നേടിക്കൊടുക്കുക എന്നതാണെന്നും ജംഷാദ് പറഞ്ഞു.

ഈ മാസം ഇരുപത്തിയേഴ് മുതൽ ഗ്വാളിയോർ ലക്ഷ്മീ ഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ (എൽഎൻ.ഐ-പി.ഇ) ൽ വച്ചാണ് അഖിലേന്ത്യാ അന്തർ സർവ്വകലാശാലാ വനിതാ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. കാലിക്കറ്റ് ടീം ഇരുപത്തിനാലിന് തങ്ങളുടെ ആദ്യ അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിന് ഗ്വാളിയോറിലേക്ക് തിരിക്കും കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിന്റെ മാനേജർ തൃശൂർ മാള കാർമ്മൽ കോളജ് കായികാധ്യാപിക ലീനയാണ്.

Advertisement