വനിതാ ഐ ലീഗിന് ഇന്ന് തുടക്കം, ഗോകുലത്തിന് അരങ്ങേറ്റം

വനിതാ ഐ ലീഗിന് ഇന്ന് ഷില്ലോങ്ങിൽ തുടക്കമാകും.ഈസ്റ്റേൺ സ്പോർടിംഗ് ഇന്ദിരാഗാന്ധി അക്കാദമി പോരാട്ടത്തോടെയാണ് ലീഗിന് തുടക്കമാകുക‌‌. ഇന്നത്തെ രണ്ടാം മത്സരത്തിൽ കേരളത്തിന്റെ ക്ലബായ ഗോകുലം എഫ് സി റൈസിംഗ് സ്റ്റുഡന്റസിനെ നേരിടും.

ഈസ്റ്റേൺ സ്പോർടിംഗ്, റൈസിംഗ് സ്റ്റുഡന്റ്സ് ക്ലബ്, സേതു എഫ് സി, KRYHPSA, ഇന്ത്യൻ റഷ് സോക്കർ ക്ലബ്, ഇന്ദിരാഗാന്ധി അക്കാദമി, ഗോകുലം എന്നീ ടീമുകളാണ് ഇത്തവണ വനിതാ ഐ ലീഗിന് ഉള്ളത്. ഏഴു ടീമുകളും പരസ്പരം ഏറ്റുമുട്ടി ആദ്യമെത്തുന്ന നാലു ടീമുകൾ സെമിഫൈനലിൽ എത്തുന്ന രീതിയിലാണ് ടൂർണമെന്റ് നടക്കുക. ഏപ്രിൽ 15നാകും ഫൈനൽ നടക്കുക.

തൃക്കരിപ്പൂർ സ്വദേശി സുബിതാ പൂവട്ടയാണ് ഗോകുലം എഫ് സിയുടെ ക്യാപ്റ്റൻ, ഉഗാണ്ടയിൽ നിന്നുള്ള രണ്ട് താരങ്ങൾ ഉൾപ്പെടെ മികച്ച ടീമുമായാണ് ഗോകുലം ടൂർണമെന്റിന് എത്തിയിരിക്കുന്നത്. കോച്ചായി പി പ്രിയയും അസിസ്റ്റന്റ് കോച്ചായി ഫൗസിയ മാമ്പറ്റയും ടീമിനൊപ്പം ഉണ്ട്. ഹിദായത് റാസിയാണ് ടീം മാനേജർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐസിസിയുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് ഹര്‍ഭജന്‍ സിംഗ്
Next articleഇസ്ലാമാബാദ് യുണൈറ്റഡ് ചാമ്പ്യന്‍മാര്‍