വനിതാ ഐലീഗ്; സെമി ഫൈനൽ ലൈനപ്പായി

വനിതാ ഐലീഗിൽ സെമി ഫൈനൽ ലൈനപ്പായി. ഇന്ന് നടന്ന ലീഗിലെ അവസാന മത്സരത്തിൽ ഗോകുലത്തെ പരാജയപ്പെടുത്തിയതോടെ ക്രിപ്സ എഫ് സി ലീഗ് ടേബിളിൽ ഒന്നാമതായി ഫിനിഷ് ചെയ്തു. ഇന്ന് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ക്രിപ്സ വിജയിച്ചത്.

6 മത്സരങ്ങളിൽ 14 പോയന്റുമായാണ് ക്രിപ്സ ഒന്നാം സ്ഥാനത്തെത്തിയത്. നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റേൺ യൂണിയനും 14 പോയന്റ് ഉണ്ടെങ്കിലും മികച്ച ഗോൾശരാശരി ക്രിപ്സയെ ഒന്നാമതെത്തിക്കുകയായിരുന്നു. 24 ഗോളുകളാണ് ആറു മത്സരങ്ങളിൽ നിന്നായി ക്രിപ്സ അടിച്ചുകൂട്ടിയത്. 6 മത്സരങ്ങളിൽ 4 പോയന്റ് നേടിയ കേരളത്തിന്റെ ഗോകുലം എഫ് സി അഞ്ചാമതായി ഫിനിഷ് ചെയ്തു.

ഏപ്രിൽ 12ന് നടക്കുന്ന സെമി ഫൈനലിൽ ക്രിപ്സ റൈസിംഗ് സ്റ്റുഡന്റ്സിനേയും, ഈസ്റ്റേൺ സ്പോർടിംഗ് സേതു എഫ് സിയേയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസെമി ലക്ഷ്യമിട്ട് ബാഴ്സ ഇന്ന് റോമിൽ
Next articleലങ്കന്‍ പ്രീമിയര്‍ ലീഗ്, ബിസിസിഐയോട് പിന്തുണ തേടി ലങ്കന്‍ ബോര്‍ഡ്