വനിതാ ഐലീഗിന് ഇന്ന് തുടക്കം, കേരളത്തിൽ നിന്ന് ടീമില്ല, കാശ്മീരിൽ നിന്ന് ടീം

- Advertisement -

വനിതാ ഐ ലീഗിന്റെ രണ്ടാം സീസണ് ഇന്ന് മഹാരാഷ്ട്രയിലെ കൊൽഹാപൂരിൽ തുടക്കമാകും. ഇന്ന് ആദ്യ മത്സരത്തിൽ ബറോഡ അക്കാദമി സേതു എഫ് സിയെ നേരിടും. യോഗ്യതാ റൗണ്ടാണ് ഇന്ന് മുതൽ നടക്കുന്നത് 13 ടീമുകളാണ് യോഗ്യതാ റൗണ്ടിൽ ഉള്ളത്. ഇതിൽ 6 ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് കടക്കും.

ആദ്യ സീസണിൽ ഒമ്പതു ടീമുകളെ വനിതാ ഐ ലീഗി്ൻ ഉണ്ടായിരുന്നുള്ളൂ. രണ്ട് ഗ്രൂപ്പുകളിലായാണ് യോഗ്യതാ റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. മണിപ്പൂരിലെ ഈസ്റ്റേൺ സ്പോർടിംഗ് ആയിരുന്നു ആദ്യ സീസണിൽ കിരീടം നേടിയത്.

കഴിഞ്ഞ തവണ കേരളത്തിൽ നിന്ന് ക്വാർട്ട്സ് എഫ് സി വനിതാ ഐ ലീഗിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇത്തവണ ഒരു ടീം പോലും കേരളത്തിൽ നിന്ന് ഇല്ല.

 

ഇത്തവണ പങ്കെടുക്കുന്ന ടീമുകൾ; ഈസ്റ്റേൺ സ്പോർടിംഗ് (മണിപ്പൂർ), സേതു എഫ് സി (തമിഴ്നാട്), ചാന്ദ്നി സ്പോർട്സ് ക്ലബ് (ബംഗാൾ), ഇന്ദിരാഗാന്ധി അക്കാദമി (പോണ്ടിച്ചേരി), യുണൈറ്റഡ് വാരിയേഴ്സ് (പഞ്ചാബ്), കാപിറ്റൽ കോംപ്ലക്സ് (അരുണാചൽ പ്രദേശ്), ബറോഡ ഫുട്ബോൾ അക്കാദമി (ഗുജ്റാത്ത്), റൈസിംഗ് സ്പോർട്സ് (ഒഡീഷ), KRYPSHA(മണിപ്പൂർ), ഹാൻസ് എഫ് സി (ഡെൽഹി), ജമ്മു & കാശ്മീർ സ്പോർട്സ് കൗൺസിൽ (കാശ്മീർ), റഷ് സോക്കർ(മഹാരാഷ്ട്ര), സായി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement