
ടൂർണമെന്റിൽ ഉടനീളം ഗംഭീര പ്രകടനം കാഴ്ച വെച്ചിരുന്ന ക്രിപ്സയെ ഞെട്ടിച്ച് റൈസിംഗ് സ്റ്റുഡന്റ്സ് വനിതാ ഐലീഗ് ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന ആദ്യ സെമി ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിലാണ് റൈസിംഗ് സ്റ്റുഡന്റ്സ് ക്രിപ്സയെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഗോൾരഹിതമായിരുന്നു മത്സരം.
ക്രിപ്സയുടെ ടൂർണമെന്റിലെ ആദ്യ പരാജയമാണിത്. ഗ്രൂപ്പ് ഘട്ടത്തിൽ 6 മത്സരങ്ങളിൽ നിന്നായി 24 ഗോളുകൾ അടിച്ചുകൂട്ടിയ ടീമിനെയാണ് റൈസിംഗ് ഗോൾ വഴങ്ങാതെ പിടിച്ചുകെട്ടിയത്. റൈസിംഗ് സ്റ്റുഡന്റ്സ് കഴിഞ്ഞ വർഷവും ഫൈനലിൽ എത്തിയിരുന്നു. ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ സേതു എഫ് സിയും ഈസ്റ്റേൺ സ്പോർടിംഗ് യൂണിയനും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാകും റൈസിംഗ് കിരീട പോരാട്ടത്തിൽ നേരിടുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial