
ഇന്ത്യൻ വനിത ഐലീഗ് കിരീടം ഒഡീഷൻ ക്ലബായ റൈസിംഗ് സ്റ്റുഡൻസ് ക്ലബിന്. ഇന്ന് നടന്ന ഫൈനലിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ഈസ്റ്റേൺ സ്പോർടിംഗ് യൂണിയനെയാണ് റൈസിംഗ് സ്റ്റുഡന്റ്സ് പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു റൈസിംഗിന്റെ വിജയം.
13ആം മിനുട്ടിൽ രാജദേവിയിലൂടെ ഈസ്റ്റേൺ മുന്നിക് എത്തിയപ്പോൾ കഴിഞ്ഞ വർഷത്തെ ഫൈനൽ ആവർത്തിക്കും എന്ന് തോന്നിപ്പിച്ചു. പക്ഷെ ഇത്തവണ റൈസിംഗ് ക്ലബ് പൊരുതി. 71ആം മിനുട്ടിൽ സഞ്ജുവിലൂടെ റൈസിംഗ് നിർണായകമായ സമനില ഗോൾ കണ്ടെത്തി. കളി 90 മിനുട്ടും എക്സ്ട്രാ ടൈമും കഴിഞ്ഞപ്പോഴും 1-1ൽ തന്നെ തുടർന്നു. അവസാനം പെനാൾട്ടി ഷൂട്ടൗട്ടിൽ 4-3ന് റൈസിംഗ് ചാമ്പ്യന്മാരായി.
സെമി ഫൈനലിൽ ക്രിപ്സയെയും പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് റൈസിംഗ് ക്ലബ് പരാജയപ്പെടുത്തിയത്. ഈസ്റ്റേൺ യൂണിയന്റെ ടൂർണമെന്റിലെ ആദ്യ പരാജയവുമാണ് ഇന്ന് സംഭവിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial