റൈസിംഗ് സ്റ്റുഡന്റ്സിന് വീണ്ടും തോൽവി, സെമി പ്രതീക്ഷ അവസാനിച്ചു

- Advertisement -

ഇന്ത്യൻ വനിതാ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ റൈസിംഗ് സ്റ്റുഡന്റ്സ് ഇത്തവണ കിരീടം നേടില്ല എന്ന് ഉറപ്പായി. ഇന്ന് വീണ്ടും ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെട്ടതോടെ റൈസിംഗിന്റെ സെമി ഫൈനൽ പ്രതീക്ഷകൾ അവസാനിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഹാൻസ് വുമൺസാണ് റൈസിംഗിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഹാൻസിന്റെ വിജയം.

ഹാൻസിനു വേണ്ടി 48ആം മിനുട്ടിൽ റിറ്റ കാസിയയും, 67ആം മിനുട്ടിൽ അനുഷ്കാ സാമുവലുമാണ് ഗോളുകൾ നേടിയത്. കളിയുടെ അവസാന നിമിഷമായിരുന്നു റൈസിംഗിന്റെ ഗോൾ പിറന്നത്. ശ്രദ്ധാഞ്ജലി ആയിരുന്നു ആ ഗോൾ നേടിയത്. ഹാൻസിനു വേണ്ടി കളിയിലെ ആദ്യ ഗോൾ നേടിയ റിതയാണ് പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത്.റൈസിംഗ് സ്റ്റുഡന്റ്സിന്റെ മൂന്നാം പരാജയമായിരുന്നു ഇത്. ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ജയിച്ചാലും റൈസിംഗ് സെമിയിൽ എത്തില്ല.

Advertisement