ഐ ലീഗ്, ഐ എസ് എൽ ടീമുകളുടെ മാനം കാത്ത് ഗോകുലം എഫ് സി

- Advertisement -

ഐ ലീഗ് ക്ലബുകളുടേയും ഐ എസ് എൽ ക്ലബുകളുടേയും മാനം കാത്ത് ഗോകുലം എഫ് സി. വനിതാ ഐ ലീഗിനായി ഒരു ഐ എസ് എൽ, ഐ ലീഗ് ക്ലബുകളും മുന്നോട്ട് വരാതിരുന്ന അവസരത്തിൽ പുതിയ ടീമൊരുക്കി വനിതാ ഐ ലീഗ് കളിക്കാൻ തയ്യാറായിരിക്കുകയാണ് ഗോകുലം എഫ് സി. മാർച്ച 25 മുതൽ ഷില്ലോങ്ങ് ലജോങ്ങിൽ നടക്കുന്ന രണ്ടാമത് വനിതാ ഐ ലീഗ് പോരാട്ടത്തിൽ ഏഴു ടീമുകൾ പങ്കെടുക്കുമ്പോൾ അതിൽ ഐ എസ് എല്ലിൽ നിന്നോ ഐ ലീഗിൽ നിന്നോ ഉള്ള ഒരെയൊരു ക്ലബ് ഗോകുലം എഫ് സിയാണ്.

രാജ്യത്തെ ഏറ്റവും മികച്ച പ്രൊഫഷണൽ ക്ലബ് എന്ന് വമ്പ് പറയുന്ന പല ക്ലബുകളും വനിതാ ഐ ലീഗിനെ അവഗണിച്ചപ്പോഴാണ് ഗോകുലം എഫ് സിയുടെ ഈ മികച്ച തീരുമാനം.

നിലവിലെ ചാമ്പ്യന്മാരായ മണിപ്പൂർ ക്ലബ് ഈസ്റ്റേൺ സ്പോർടിംഗ്, ഒഡീഷ ക്ലബായ റൈസിംഗ് ക്ലബ്, സേതു എഫ് സി, KRYHPSA, ഇന്ത്യൻ റഷ് സോക്കർ ക്ലബ്, ഇന്ദിരാഗാന്ധി അക്കാദമി എന്നീ ടീമുകളാണ് ഗോകുലത്തെ കൂടാതെ വനിതാ ഐ ലീഗിന് ഉള്ളത്. വനിതാ ഐലീഗിനുള്ള യോഗ്യതാ മത്സരങ്ങൾ കഴിഞ്ഞ വർഷം അവസാനം നടന്നിരുന്നു.

ഏഴു ടീമുകളും പരസ്പരം ഏറ്റുമുട്ടി ആദ്യമെത്തുന്ന നാലു ടീമുകൾ സെമിഫൈനലിൽ എത്തുന്ന രീതിയിലാണ് ടൂർണമെന്റ് നടക്കുക. ഏപ്രിൽ 15നാകും ഫൈനൽ നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement