വനിതാ ഐ ലീഗ്; ജയത്തോടെ ചാമ്പ്യന്മാർ തുടങ്ങി

- Advertisement -

വനിതാ ഐ ലീഗിന്റെ രണ്ടാം ദിനം ചാമ്പ്യന്മാരായ ഈസ്റ്റേൺ സ്പോർടിംഗ് ജയത്തോടെ ഐ ലീഗിന്റെ രണ്ടാം സീസൺ തുടങ്ങി. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ മുംബൈയിലെ റഷ് സോക്കറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഈസ്റ്റേൺ സ്പോർടിംഗ് പരാജയപ്പെടുത്തിയത്. ഈസ്റ്റേണിന്റെ പരമേശ്വരി കളിയിലെ താരമായി.

ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ സായിയെ ഹാൻസ് വുമൺസ് എഫ് സി എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചു. ഹാൻസിന്റെ ഭാഗ്യശ്രീ കളിയിലെ താരമായി.

മറ്റൊരു മത്സരത്തിൽ ക്രിപ്സ ക്ലബ്, യുണൈറ്റഡ് വാരിയേഴ്സിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്തു. രതൻബാല കളിയിലെ താരമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement