
2019ൽ ഫ്രാൻസിൽ നടക്കുന്ന വനിതാ ലോകകപ്പിനായി ഇറ്റലി യോഗ്യത നേടി. ഇന്നലെ നടന്ന മത്സരത്തിൽ പോർച്ചുഗലിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് ഇറ്റലി ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. ഗ്രൂപ്പ് 6ലെ ചാമ്പ്യന്മാരായണ് ഇറ്റലി ലോകകപ്പിന് യോഗ്യത നേടുന്നത്. ഇറ്റലിക്കായി ഗിരേലിയും സാല്വായിയും ആണ് ഇന്നലെ ഗോളുകൾ നേടിയത്. വനിതാ ലോകകപ്പിൽ ഇതിനു മുമ്പ് രണ്ട് തവണ മാത്രമെ ഇറ്റലി യോഗ്യത നേടിയിട്ടുള്ളൂ.
യൂറോപ്പിൽ നിന്ന് ഇതുവരെ, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളാണ് 2019 ലോകകപ്പിന് യോഗ്യത നേടിയിരിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial