ദക്ഷിണ മേഖലാ അന്തർ സർവ്വകലാശാലാ വനിതാ ഫുട്ബോൾ ടൂർണ്ണമെന്റ് നിർത്തിവച്ചു

ചിതംബരം: അണ്ണാമലൈ സർവ്വകലാശാല ആതിഥ്യമരുളുന്ന ദക്ഷിണമേഖലാ അന്തർ സർവ്വകലാശാലാ വനിതാ ഫുട്ബോൾ ശക്തമായ വടക്ക് കിഴക്കൻ മൺസൂൺ മഴയെ തുടർന്ന് നിർത്തിവച്ചു.

ഇന്നലെ മുതൽ നടക്കാനിരുന്ന ക്വാർട്ടർ ഫൈനൽ മുതലുള്ള മത്സരങ്ങളാണ് മാറ്റി വച്ചത് ഇന്നലെ കാലത്ത് നടക്കേണ്ടിയിരുന്ന എം.ജി – തിരുവള്ളുവർ, ഭാരതീ ദാസൻ – മദ്രാസ് മത്സരങ്ങളും വൈകിട്ട് നടക്കേണ്ടിയിരുന്ന കാലിക്കറ്റ് – മധുര കാമരാജ്, അണ്ണാമലൈ സർവ്വകലാശാല – കോയമ്പത്തൂർ അവിനാശിലിംഗം സർവ്വകലാശാലാ മത്സരങ്ങളും ഇന്ന് മുതൽ നടക്കേണ്ടിയിരുന്ന സെമിഫൈനൻ ലീഗ് മത്സരങ്ങളുമാണ് ഞായറാഴ്ച്ച രാത്രി മുതൽ കടലൂർ ജില്ലയുൾപ്പെടെയുള്ള തമിഴ്നാടിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഇടവിടാതെ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് നവംബർ പതിനൊന്ന് പന്ത്രണ്ട് പതിമൂന്ന് തിയ്യതികളിലേക്ക് മാറ്റി വെയ്ക്കാൻ തീരുമാനിച്ചത്.


നാല് ക്വാർട്ടർ മത്സരങ്ങൾ നവംബർ പതിനൊന്നിന് രാവിലെയും വൈകിട്ടുമായും സെമി ഫൈനൽ ലീഗ് മത്സരങ്ങൾ നവംബർ പന്ത്രണ്ട് പതിമൂന്ന് തിയ്യതികളിലും നടക്കും
ടൂർണ്ണമെന്റ് മാറ്റിവച്ചതിനെ തുടർന്ന് കാലിക്കറ്റ്, എം.ജി സർവ്വകലാശാലകൾ ഇന്നലെ തന്നെ നാട്ടിലേക്ക് തിരിച്ചു. കലിക്കറ്റും എം.ജിയും ഒഴികെ ക്വാർട്ടറിൽ എത്തിയ ആറു ടീമുകളും തമിഴ്നാട്ടിൽ നിന്നുള്ളവയാണ് കർണ്ണാടകയിൽ നിന്നും ആന്ധ്രയിൽ നിന്നുമുള്ള എല്ലാ ടീമുകളും പ്രാഥമിക റൗണ്ടിലും പ്രീ ക്വാർട്ടറിലുമായി പുറത്ത് പോകുകയാണുണ്ടായത്.
കേരളത്തിൽ നിന്ന് ഫിക്സ്ച്ചറിൽ ഉണ്ടായിരുന്ന മറ്റു മൂന്നു ടീമുകളായ സാധാരണ എല്ലാ വർഷങ്ങളിലും നല്ല ടീമുകൾ ഉണ്ടാകാറുള്ള കണ്ണൂർ, കേരള, ശ്രീ.ശങ്കരാചാര്യ സർവ്വകലാശാലകൾ ഇത്തവണ തങ്ങളുടെ ടീമുകളെ ടൂർണ്ണമെന്റിന് അയച്ചിരുന്നില്ല.

Previous articleഎസ് ബി ഐ വമ്പൻ ജയത്തോടെ ജിവി രാജ ക്വാർട്ടറിൽ
Next articleബയേണിന് പിറകെ വെർഡർ ബ്രെമനും കോച്ചിനെ പുറത്താക്കി