ഒന്നല്ല രണ്ട മൂന്നല്ല.. പത്ത് ഗോളുകളടിച്ച് ഇന്ത്യൻ വനിതകൾക്ക് തുർക്കിയിൽ ജയം

തുർക്കിയിൽ നടക്കുന്ന തുർക്കിഷ് കപ്പിൽ ഇന്ത്യൻ വനിതാ ടീമിന് വമ്പൻ വിജയം. ഇന്ന് തുർക്‌മെനിസ്ഥാനെ നേരിട്ട ഇന്ത്യൻ അടിച്ചു കൂട്ടിയത് പത്ത് ഗോളുകളാണ്. എതിരില്ലാത്ത പത്ത് ഗോളുകളുടെ വിജയം സ്വന്തമാക്കിയ ഇന്ത്യ നോക്കൗട്ട് റൗണ്ട് പ്രതീക്ഷ സജീവമാക്കി. കഴിഞ്ഞ മത്സരത്തിൽ ഉസ്ബെകിസ്താനോട് പരാജയപ്പെട്ട ഇന്ത്യ ഇന്ന് ആ പിഴവുകളൊക്കെ പരിഹരിച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഇന്ത്യക്കായി സഞ്ജു ഹാട്രിക്ക് നേടി. ദലീമ ചിബർ ഹാട്രിക്ക് അസിസ്റ്റുകളും നേടി. അഞ്ജുവും രഞ്ജനയും ഇരട്ട ഗോളുകളും നേടി. ഇന്ദുമതി, ഗ്രേസ് എന്നിവരാണ് മറ്റു സ്കോറേഴസ്. അടുത്ത കാലത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് ഇത്. റൊമാനിയക്ക് എതിരെയാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ അവസാന മത്സരം.

Previous articleഇമ്രാന്‍ താഹിറിനു ദേശീയ കരാറില്ല, ഡുമിനിയ്ക്കും തിരിച്ചടി
Next articleഏകദിന പരമ്പരയില്‍ നേരത്തെ ബാറ്റ് ചെയ്യുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മാക്സ്വെല്‍