ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം വിയറ്റ്നാമിൽ

- Advertisement -

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം വിയറ്റ്നാമിൽ എത്തി. രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാൻ ആണ് ഇന്ത്യൻ ടീം വിയറ്റ്നാമിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. രണ്ട് മത്സരങ്ങളിലും വിയറ്റ്നാം തന്നെയാണ് ഇന്ത്യയുടെ എതിരാളികൾ. നവംബർ 3, നവംബർ 6 തീയതികളിൽ വിയറ്റ്നാം യൂത്ത് ഫുട്ബോൾ ട്രെയിനിങ് സെന്ററിൽ വെച്ചാകും മത്സരങ്ങൾ.

ഉസ്ബെകിസ്താനിലെയും സ്പെയിനിലെയും മികച്ച പ്രകടനങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയുടെ വിയറ്റ്നാം യാത്ര. ഫിഫാ റാങ്കിംഗിൽ ഇന്ത്യയെക്കാൾ ഏറെ മുകളിൽ ഉള്ള ടീമാണ് വിയറ്റ്നാം. ഇന്ത്യ 58ആം സ്ഥാനത്തും വിയറ്റ്നാം 34ആം സ്ഥാനത്തുമാണ് റാങ്കിംഗിൽ ഉള്ളത്. പര്യടനത്തിനായുള്ള 23 അംഗ ടീമിനെ ഇന്ത്യൻ കോച്ച് മെയ്മോൾ റോക്കി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ ടീം;

GOALKEEPERS: Aditi Chauhan, Panthoi Chanu, M Linthoingambi Devi.
 

DEFENDERS: Jabamani Tudu, Ashalata Devi, Michel Castanha, Sweety Devi, Ranjana Chanu, W Linthoingambi Devi.

 

MIDFIELDERS: Roja Devi, Grace Lalrampari, Karthika Angamuthu, Manisha, Ratanbala Devi, Ritu Rani, Sangita Basfore, Sanju, Sumithra Kamaraj.

 

FORWARDS: Anju Tamang, Dangmei Grace, Daya Devi, Bala Devi, Renu

Head Coach: Maymol Rocky.

Advertisement