ഇന്ത്യൻ ആരോസ് വനിതാ ടീം ഉടൻ

- Advertisement -

എ ഐ എഫ് എഫിന്റെ കീഴിൽ ഇന്ത്യൻ യുവതാരങ്ങളെ മാത്രം ഉൾപ്പെടുത്തി കൊണ്ടുള്ള ടീമാണ് ഇന്ത്യൻ ആരോസ്. ഇപ്പോൾ ഐ ലീഗിൽ പന്ത് തട്ടുന്ന ഇന്ത്യൻ ആരോസിന്റെ ആൺകുട്ടികളുടെ ടീം പോലെ ഇന്ത്യൻ ആരോസിന് വനിതാ ടീമും ഉടൻ വരും. രാജ്യത്തെ മികച്ച യുവ ഇന്ത്യൻ വനിതാ താരങ്ങളെ ഉൾപ്പെടുത്തി ആകും എ ഐ എഫ് എഫ് ഈ ടീം ഒരുക്കുക.

ഈ വർഷം തന്നെ ഇന്ത്യൻ ആരോസ് വനിതാ ടീം രൂപീകരിക്കും എന്ന് എ ഐ എഫ് എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ പറഞ്ഞു. ഇന്ത്യൻ വനിതാ ലീഗിൽ ഈ ആരോസിന്റെ വനിതാ ടീം പങ്കെടുക്കുകയും ചെയ്യും. ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന്റെ വളർച്ചയ്ക്ക് ഇത്തരം ഒരു ടീം വലിയ ഗുണം ചെയ്യും എന്നാണ് എ ഐ എഫ് എഫ് വിശ്വസിക്കുന്നത്. 2010ൽ ആയിരുന്നു ഇന്ത്യൻ ആരോസ് എന്ന ടീം നിലവിൽ വന്നത്. അന്ന് എ ഐ എഫ് എഫ് ഇലവൻ എന്നായിരുന്നു ആരോസിന്റെ പേര്.

Advertisement