കൊറോണ വന്നതിന് ശേഷം ആദ്യമായി ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ക്യാമ്പ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം പരിശീലനം ആരംഭിക്കുന്നു. ഗോവയിൽ ഡിസംബർ ഒന്ന് മുതൽ ആകും ക്യാമ്പ് ആരംഭിക്കുക. ഇതിനായി 30 അംഗ ടീമിനെ മെയ്മോൾ റോക്കി തിരഞ്ഞെടുത്തിരിക്കുകയാണ്. 2022ലെ ഏഷ്യൻ കപ്പിനായുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഇന്ത്യ പരിശീലനം പുനരാരംഭിക്കുന്നത്. കൊറോണ പ്രോട്ടോക്കോൾ അനുസരിച്ചാകും പരിശീലന ക്യാമ്പ് നടക്കുക‌.

താരങ്ങൾ ഒരാഴ്ച മുമ്പ് ഗോവയിൽ എത്തണം. എത്തിയ ഉടനെ ഒരു കൊറോണ പരിശോധന ഉണ്ടാകും. അതിൽ നെഗറ്റീവ് ആയാൽ താരങ്ങളെ പ്രത്യേക മുറികളിൽ ഏഴു ദിവസം ക്വാരന്റൈൻ ചെയ്യും. ഇത് കഴിഞ്ഞ് വീണ്ടും കൊറോണ ടെസ്റ്റ് ചെയ്ത് കഴിഞ്ഞ് മാത്രമെ താരങ്ങൾക്ക് പരിശീലനത്തിന് ഇറങ്ങാൻ സാധിക്കുകയുള്ളൂ. പരിശീലനവും ആദ്യം പത്ത് പേരു മാത്രമുള്ള ചെറിയ ഗ്രൂപ്പുകൾ തിരിച്ചാകും. പിന്നീട് മാത്രമെ ടീം മുഴുവനായി ഒപ്പം പരിശീലനം തുടങ്ങുകയുള്ളൂ.

GOALKEEPERS: Aditi Chauhan, Elangbam Panthoi Chanu, Maibam Linthoingambi Devi, Narayanasamy Sowmiya.

DEFENDERS: Asem Roja Devi, Jabamani Tudu, Loitongbam Ashalata Devi, Ngangbam Sweety Devi, Ritu Rani, Sorokhaibam Ranjana Chanu, Michel Margaret Castanha, Wangkhem Linthoingambi Devi, Pakpi Devi Yumlembam.

MIDFIELDERS: Grace Hauhnar Lalrampari, Manisha, Nongmaithem Ratanbala Devi, Sangita Basfore, Karthika Angamuthu, Sumithra Kamaraj, Kashmina, Pyari Xaxa.

FORWARDS: Jyoti, Anju Tamang, Dangmei Grace, Karishma Purushottam Shirvoikar, Sandhiya Ranganathan, Renu, Jyoti, Soumya Guguloth, Heigrujam Daya Devi.

HEAD COACH: Maymol Rocky.