ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഇന്ന് കളത്തിൽ

Img 20211002 132120

മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഇന്ന് വീണ്ടും കളത്തിൽ ഇറങ്ങും. ഇന്ന് സൗഹൃദ മത്സരത്തിൽ ഇന്ത്യ യു എ ഇയെ ആണ് നേരിടുക. ഏഷ്യൻ കപ്പിനായുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഇന്ത്യൻ ടീം വിദേശ പര്യടനം നടത്തുന്നത്. ഇന്നത്തെ മത്സരം കൂടാതെ ദുബൈയിൽ വെച്ച് ഒക്ടോബർ 4ന് ഇന്ത്യ ടുണീഷ്യയെയും നേരിടുന്നുണ്ട്. ബഹ്റൈനിൽ വെച്ചും ഇന്ത്യ രണ്ട് മത്സരങ്ങൾ കളിക്കുന്നുണ്ട്. ഇന്നത്തെ മത്സരം രാത്രി 9.15നാണ്. കളി തത്സമയം കാണാൻ ആവില്ല. ഒരു ചാനലിലും ടെലികാസ്റ്റ് ഇല്ല എന്നാണ് എ ഐ എഫ് എഫ് അറിയിച്ചത്.

Previous articleകാസർഗോഡിനെയും തോൽപ്പിച്ച് കണ്ണൂർ ക്വാർട്ടർ ഫൈനലിൽ
Next article377/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് ഇന്ത്യ