ലങ്കാ ദഹനവും കഴിഞ്ഞു, സാഫ് കപ്പിൽ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നോട്

സാഫ് വനിതാ കപ്പിൽ ഇന്ത്യൻ ടീമിന് മറ്റൊരു ഗംഭീര വിജയം കൂടെ. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെയും ഇന്ത്യ പരാജയപ്പെടുത്തി. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. നേരത്തെ തന്നെ സെമി ഉറപ്പിച്ച ഇന്ത്യ ഈ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി.

ഇന്ന് ഇന്ത്യക്ക് വേണ്ടി ഗ്രേസ്, സന്ധ്യ, ഇന്ദുമതി, സംഗീത, രത്നബാല എന്നിവരാണ് സ്കോർ ചെയ്തത്. ഇന്ത്യ ഇന്ന് നേടിയ അഞ്ചു ഗോളുകളിൽ നാലും അസിസ്റ്റ് ചെയ്തത് സഞ്ജു ആയിരുന്നു. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത ആറു ഗോളുകൾക്ക് മാൽഡീവ്സിനെ പരാജയപ്പെടുത്തിയിരുന്നു. മാർച്ച് 20ന് നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യ ഇനി ബംഗ്ലാദേശിനെ നേരിടും.

Previous articleഷൂട്ടേഴ്സ് പടന്നയ്ക്ക് കേരള പ്രീമിയർ ലീഗ് ചരിത്രത്തിലെ ആദ്യ വിജയം
Next article120 മിനുട്ട് നീണ്ട പോരിന് ഒടുവിൽ ബെംഗളൂരുവിന് ഐ എസ് എൽ കിരീടം