സാഫ് കപ്പ്; ശ്രീലങ്കയുടെ വലയിൽ ഇന്ത്യയുടെ 12 ഗോളുകൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 15 പെൺകുട്ടികളുടെ സാഫ് കപ്പിൽ ഇന്ത്യക്ക് വൻ ജയത്തോടെ തുടക്കം. ഭൂട്ടാനിൽ നടക്കുന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ നേരിട്ട ഇന്ത്യ എതിരില്ലാത്ത 12 ഗോളുകൾക്ക് വിജയിച്ചു. ഇന്ത്യക്കായി ശിൽകി ദേവി ഹാട്രിക്ക് നേടി. മൂന്ന് താരങ്ങൾ ഇരട്ട ഗോളുകളും നേടി. അവിക സിംഗ്, സുനിത മുണ്ട, അഞ്ജു എന്നിവരാണ് ഇന്ന് ഇരട്ട ഗോളുകൾ നേടിയത്.

ലിൻഡ കോം, ക്രിതിന ദേവി, കിരൺ എന്നിവർ ഒരോ ഗോളും നേടി. അടുത്ത മത്സരത്തിൽ ആതിഥേയരായ ഭൂട്ടാനെയാണ് ഇന്ത്യ നേരിടേണ്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial