ഇന്ത്യ ബ്രസീൽ ഫുട്ബോൾ മത്സരത്തിന് കളം ഒരുങ്ങുന്നു

Picsart 11 08 11.33.15

ഏഷ്യൻ കപ്പിനായി ഒരുങ്ങുന്ന ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഒരു വലിയ മത്സരത്തിന് ഇറങ്ങുകയാണ്. ഇന്ത്യയും വനിതാ ഫുട്ബോളിലെ വലിയ ശക്തികളായ ബ്രസീലും തമ്മിൽ ഈ മാസം അവസാനം സൗഹൃദ മത്സരം നടക്കും. ബ്രസീൽ, വെനിസ്വേല, ചിലി എന്നീ രാജ്യങ്ങൾ അടങ്ങുന്ന ഒരു ടൂർണമെന്റിൽ ആകും ഇന്ത്യ ഇറങ്ങുക. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അടുത്ത കാലത്തെ ഏറ്റവും വലിയ മത്സരമാണിത്. ലോക റാങ്കിംഗിൽ ഏഴാം സ്ഥാനത്തുള്ള ടീമാണ് ബ്രസീൽ, മാർത ഒക്കെ പോലെ വനിതാ ഫുട്ബോളിലെ ഇതിഹാസ താരങ്ങൾ ഇന്ത്യക്ക് എതിരെ അണിനിരക്കും.

ഇന്ത്യ അവസാന മാസങ്ങളിൽ ദുബൈയിലും ബഹ്റൈനിലും സ്വീഡനിലും പര്യടനം നടത്തിയിരുന്നു. ഈ മാസം 25 തീയതി ആകും ഇന്ത്യ ബ്രസീൽ മത്സരം നടക്കുക. നവംബർ 28ന് ഇന്ത്യ ചിലിയെയും ഡിസംബർ ഒന്നിന് വെനിസ്വേലയെയും നേരിടും. ബ്രസീലിൽ വെച്ചാകും മത്സരം നടക്കുക.

Previous articleവിന്‍ഡീസും ശ്രീലങ്കയും യോഗ്യത മത്സരം കളിക്കണം
Next articleരോഹന്‍ കുന്നുമ്മലിന് അര്‍ദ്ധ ശതകം, ആസാമിനെതിരെ കേരളത്തിന് 8 വിക്കറ്റ് വിജയം