നേപ്പാളിന്റെ വലയിൽ 10 ഗോൾ അടിച്ചു കയറ്റി ഇന്ത്യൻ കുട്ടികൾ

- Advertisement -

സാഫ് അണ്ടർ 15 ഫുട്ബോളിൽ നേപ്പാളിന്റെ വലയിൽ ഇന്ത്യൻ പെൺകുട്ടികളുടെ ഗോൾ മഴ. രണ്ട് ഹാട്രിക്കുകൾ കണ്ട മത്സരത്തിൽ ഇന്ത്യ നേപ്പാളിന്റെ വലയിലേക്ക് അടിച്ചു കയറ്റിയത് 10 ഗോളുകൾ.  മത്സരത്തിൽ പ്രിയങ്ക ദേവി, സുനിത മുണ്ട എന്നിവരുടെ ഹാട്രിക്കും ലിൻഡ കോമിന്റെ ഇരട്ടഗോളുകളും സന്ധ്യയുടെയും അനായ് ബായിയൂടെ ഗോളുകളും നേപ്പാളിനെ നിഷ്പ്രഭമാക്കി.

രണ്ട് പകുതികളിലുമായി 5 ഗോൾ വീതം നേടിയാണ് ഇന്ത്യ ജയിച്ചത്.  നാലാം മിനുറ്റിൽ തന്നെ ലിൻഡ കോമിലൂടെ മത്സരത്തിൽ ഗോൾ വേട്ട ആരംഭിച്ച ഇന്ത്യ ആദ്യ പകുതി അവസാനിക്കുമ്പോൾ 5 ഗോളിന് മുൻപിലായിരുന്നു. രണ്ടാം ഗോളിന് ഇന്ത്യ കുറച്ച നേരം കാത്തിരുന്നെങ്കിലും 32ആ മിനുട്ടിൽ ഇന്ത്യ രണ്ടാമത്തെ ഗോളും നേടി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു.  തുടർന്ന് 33,40, 43 മിനുറ്റുകളിലായിരുന്നു ഇന്ത്യയുടെ ഗോളുകൾ.

രണ്ടാം പകുതിയിലും മികച്ച പ്രകടനം പുറത്തെടുത്ത തുടർന്ന ഇന്ത്യ 53ആം മിനുട്ടിൽ പ്രിയങ്കയിലൂടെ  ഗോൾ വേട്ട തുടർന്നു. തുടർന്ന് 62, 69, 76, 86 മിനിറ്റുകളിൽ ഗോൾ നേടി ഇന്ത്യ നേപ്പാളിനെ തകർക്കുകയായിരുന്നു. ഡിസംബർ 21ന് ഇന്ത്യ അടുത്ത ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ  നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement