രണ്ട് മത്സരം, 24 ഗോളുകൾ; വനിതാ ഐ ലീഗിൽ ഗോൾ ചാകര

- Advertisement -

വനിതാ ഐ ലീഗിന് ഗോൾ മഴയോടെ തുടക്കം. ഗോൾ മഴ എന്നല്ല ഗോളിന്റെ ചാകര എന്നു പറയേണ്ടി വരും. കാരണം രണ്ടു മത്സരങ്ങളിൽ നിന്നായി ആദ്യ ദിവസം പിറന്നത് 24 ഗോളുകളാണ്. ഇന്നലെ നടന്ന മത്സരങ്ങളിൽ സേതു എഫ് സിയും റൈസിംഗ് സ്റ്റുഡന്റ്സും മൂന്നു പോയന്റ് സ്വന്തമാക്കി.

ലീഗിലെ ഉദ്ഘാടന മത്സരത്തിൽ തമിഴ്നാട് ക്ലബായ സേതു എഫ് സി  എതിരില്ലാത്ത പതിനാറു ഗോളുകൾക്കാണ് ബറോഡ അക്കാദമിയെ പരാജയപ്പെടുത്തിയത്. സേതു എഫ് സിയുടെ സുമിത്ര കളിയിലെ പ്ലയർ ഓഫ് ദി മാച്ച് ആയി.

രണ്ടാം മത്സരത്തിൽ റൈസിംഗ് സ്റ്റുഡന്റ്സ് എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യമായി ഐ ലീഗിന് എത്തിയ കാശ്മീർ ടീമിനെയാണ് ഒരു ദയയുമില്ലാതെ റൈസിംഗ് സ്റ്റുഡന്റ്സ് തോൽപ്പിച്ചത്. റൈസിംഗിന്റെ പ്യാരി സസ ആണ് കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement