യൂറോ ചാമ്പ്യന്മാർ ലോകകപ്പ് യോഗ്യതക്ക് അടുത്ത്

വനിതാ ഫുട്ബോൾ ലോകകപ്പിനായുള്ള പ്ലേ ഓഫിന്റെ ആദ്യ പാദത്തിൽ ഹോളണ്ടിന് വിജയം. ഇന്നലെ സ്വന്തം നാട്ടിൽ റെക്കോർഡ് കാണികളുടെ മുന്നിൽ ഇറങ്ങിയ ഹോളണ്ട് എതിരില്ലാത്ത മൂന്നു ഗോളിന് സ്വിറ്റ്സർലാന്റിനെ ആണ് തോൽപ്പിച്ചത്. 23000ൽ അധികം കാണികൾ ആണ് മത്സരത്തിന് സാക്ഷിയായത്. ഒരു ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് മത്സരത്തിന് ഇത് റെക്കോർഡ് ആണ്.

ബാഴ്സലോണ സൂപ്പർ സ്റ്റാറായ ലേക മാർടെൻസ്, ഷെരിദ സ്പിറ്റ്സെ, വിവിയെനെ എന്നിവരാണ് ഹോളണ്ടിനായി ഇന്നലെ ഗോളുകൾ നേടിയത്. നിലവിലെ യൂറോ ചാമ്പ്യന്മാരാണ് ഹോളണ്ട്. അവർ ഇല്ലാതെ ഒരു ലോകകപ്പ് നിറമില്ലായത് ആയേനെ. പ്ലേ ഓഫിന്റെ രണ്ടാം പാദ മത്സരം അടുത്ത വ്യാഴാഴ്ച നടക്കും.