ആൾ ഗാർവ് കപ്പിൽ ഹോളണ്ടിന് രണ്ടാം ജയം

- Advertisement -

പോർച്ചുഗലിൽ നടക്കുന്ന ആൾ ഗാർവ് കപ്പിലെ രണ്ടാം മത്സരത്തിലും ഹോളണ്ടിന് വിജയം. ഇന്നലെ കരുത്തരായ ഡെന്മാർക്കിനെ നേരിട്ട ഹോളണ്ട് രണ്ട് തവണ പിറകിൽ നിന്ന ശേഷമാണ് വിജയിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഹോളണ്ടിന്റെ വിജയം.

ഹോളണ്ടിനായി ലേക മർടെൻസ് ഇന്നലെയും ഗോൾ കണ്ടെത്തി. ഗൂർബെർഗും ബോയെയുമാണ് ഹോളണ്ടിന്റെ മറ്റുഗോളുകൾ നേടിയത്. രണ്ടു വിജയവുമായി ഹോളണ്ട് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement