ഇംഗ്ലണ്ടിനായി കളിക്കുന്ന ആദ്യ മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ താരമായി ഗ്രീൻവുഡ്

ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇംഗ്ലീഷ് വനിതാ ടീമിനായി അലക്സ് ഗ്രീൻവുഡ് ഇറങ്ങിയപ്പോൾ അത് ഒരു ചരിത്രം കൂടിയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനെ പ്രതിനിധീകരിച്ച് ഇംഗ്ലീഷ് ദേശീയ ടീമിനായി കളിക്കുന്ന ചരിത്രത്തിലെ ആദ്യ താരമായി ഗ്രീൻവുഡ് മാറി. ഈ വർഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ടീം രൂപീകരിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് ഗ്രീൻവുഡ്.

ഇംഗ്ലീഷ് പുരുഷ ദേശീയ ടീമിനായി ഏറ്റവും കൂടുതൽ താരങ്ങളെ സംഭാവന ചെയ്ത റെക്കോർഡ് ഉള്ള ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇതുവരെ 66 താരങ്ങളെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രതിനിധീകരിച്ച് ഇംഗ്ലീഷ് പുരുഷ ടീമിൽ കളിച്ചിട്ടുണ്ട്. 1289 മത്സരങ്ങളിൽ മാഞ്ചസ്റ്റർ താരങ്ങൾ ഇംഗ്ലീഷ് ജേഴ്സിയിൽ ആകെ ഇറങ്ങിയിട്ടുണ്ട്.

ഇന്നലെ ലെഫ്റ്റ് ബാക്കായാണ് ഗ്രീൻവുഡ് ഇറങ്ങിയത്‌. മത്സരം 3-0ന് ഇംഗ്ലണ്ട് വിജയിക്കുകയും ലോകകപ്പ് യോഗ്യത നേടുകയും ചെയ്തു.

Previous articleഅവസാനം കെൽറ്റിക് സമ്മതിച്ചു, ഇനി ഡെംബലെ ലിയോണിൽ
Next articleജംഷദ്പൂരിനെ നയിക്കാൻ ഓസ്ട്രേലിയൻ ഇതിഹാസം എത്തി