ഗോകുലം കേരള വനിതാ ടീം പരിശീലനം ആരംഭിച്ചു

ഗോകുലം കേരള വനിതാ ടീം പുതിയ സീസണായുള്ള ഒരുക്കം തുടങ്ങി. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ ആണ് ടീം പരിശീലനം നടത്തുന്നത്. വനിതാ താരങ്ങൾ കോഴിക്കോട് എത്തി കഴിഞ്ഞു. വിദേശ താരങ്ങളും പുതിയ സൈനിംഗുകളിം താമസിയാതെ കോഴിക്കോട് ടീമിനൊപ്പം ചേരും. കഴിഞ്ഞ ആഴ്ച ഗോകുലം കേരള സബിത്ര ബണ്ടാരിയെ സൈൻ ചെയ്തിരുന്നു.
20220723 184034
ഇന്ത്യൻ വനിതാ ലീഗിലും കേരള വനിതാ ലീഗിലും ഇത്തവണയും ഗോകുലം പങ്കെടുക്കും. അടുത്ത ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിലും ഗോകുലം പങ്കാളികൾ ആകും. കേരള വനിതാ ലീഗ് പുതിയ സീസൺ ഫിക്സ്ചറുകൾ കെ എഫ് എ ഉടൻ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷ. ഇപ്പോൾ ഇന്ത്യൻ വനിതാ ലീഗിലെയും കേരള വനിതാ ലീഗിലെയും ചാമ്പ്യന്മാരാണ് ഗോകുലം കേരള.