പത്തിൽ പത്ത്!! ഗോകുലം വനിതാ ലീഗ് കിരീടം ഉയർത്തി

Img 20220124 Wa0117

കേരള വനിതാ ലീഗ് കിരീടം ഗോകുലം കേരള ഉയർത്തി. ഇന്ന് നടന്ന ലീഗിലെ മത്സരത്തിൽ എതിരില്ലാത്ത 6 ഗോളുകൾക്ക് ഡോൺ ബോസ്കോയെ തോൽപ്പിച്ചാണ് ഗോകുലം കേരള വനിതാ ലീഗ് കിരീടം ഉയർത്തിയത്. നേരത്തെ തന്നെ ഗോകുലം കിരീടം ഉറപ്പിച്ചിരുന്നു. ഒരൊറ്റ ഗോൾ വഴങ്ങാതെ 99 ഗോൾ അടിച്ച് കൂട്ടിയാണ് ഗോകുലം കിരീടം നേടിയത്.
Img 20220124 Wa0066

ഗോകുലത്തിനായി ഇന്ന് എൽ ഷദയി ഗോകുലത്തിനായി ഒരു ഗോളുകൾ നേടി. ലീഗിലെ ടോപ് സ്കോറർ ആയ എൽ ഷദയിക്ക് ഈ ഗോളുകളോടെ 10 മത്സരങ്ങളിൽ നിന്ന് 40 ഗോളുകൾ ആയി. കിരീട നേട്ടത്തിൽ ഏറ്റവും വലിയ പങ്ക് വഹിച്ചതും ഈ താരമാണ്. ഗോകുലത്തിന്റെ തന്നെ ജ്യോതി ലീഗിലെ മികച്ച താരമായി മാറി.
Img 20220124 Wa0063

10 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുമായി ഗോകുലം ലീഗിൽ ഒന്നാമത് ഫിനിഷ് ചെയ്തു. 10 മത്സരങ്ങളിൽ നിന്ന് 99 ഗോളുകൾ ആണ് ഗോകുലം അടിച്ചത്. ഒറ്റ ഗോൾ പോലും വഴങ്ങിയിട്ടും ഇല്ല. ഡോൺ ബോസ്കോ 19 പോയിന്റുമായി ലീഗിലെ രണ്ടാം സ്ഥാനം നേടി . ഈ കിരീടത്തോടെ ഗോകുലം ഇന്ത്യൻ വനിതാ ലീഗിനും യോഗ്യത നേടി.

Previous articleമൂന്ന് ക്ലബുകളുടെ ടോപ് സ്കോറർ ആയി ഒഗ്ബെചെ, അധികം വൈകാതെ ഐ എസ് എല്ലിലെ എക്കാലത്തെയും ടോപ് സ്കോററും ആകും
Next articleമൂന്നര മാസത്തിൽ തീർന്നു, റനിയേരി വാട്ട്ഫോഡിന് പുറത്ത്